പനീര്‍സെല്‍വത്തെ കടന്നാക്രമിച്ച് ശശികല

sasikala

ഡിഎംകെയെ കടന്നാക്രമിച്ച് ശശികല. പനീര്‍സെല്‍വത്തെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചില്ല. പനീര്‍ സെല്‍വം ഇത്രയും നാള്‍ മിണ്ടാതിരുന്നത് എന്ത്കൊണ്ടാണെന്നും ശശികല ചോദിച്ചു.

പാര്‍ട്ടിയുടെ ഐക്യം നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും. കഴിഞ്ഞ ദിവസം പാര്‍ട്ടിയോഗം വിളിച്ചത് താനല്ല. മുഖ്യമന്ത്രിയാകാന്‍ പനീര്‍സെല്‍വം അടക്കമുള്ളവര്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടതാണ്. പനീര്‍സെല്‍വം പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ഡിഎംകെയുമായി ചേര്‍ന്നാണ് ഈ നീക്കം. പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കാന്‍ ആര്‍ക്കും പറ്റില്ല. പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളുടെ പിന്തുണ ആഗ്രഹിക്കുന്നതായും ശശികല.

 

NO COMMENTS

LEAVE A REPLY