സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

staff selection commission

ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സെക്രട്ടറി പോലീസ് പിടിയിൽ. ബിഎസ്എസ്‌സി സെക്രട്ടറി പരമേശ്വർ റാമാണ് അറസ്റ്റിലായത്. ബിഎസ്എസ്‌സി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ഫെബ്രുവരി അഞ്ചിനു നടന്ന ക്ലർക്ക് റിക്രൂട്ട്‌മെൻറ് പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർന്നത്. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയും ഡിജിപിയും അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു.

പരീക്ഷയെഴുതുന്നതിന് അനധികൃത മാർഗങ്ങൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യ പേപ്പർ ചോർന്നുവെന്ന വാർത്തകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിഷേധിച്ചു.

NO COMMENTS

LEAVE A REPLY