അഫ്ഗാൻ സുപ്രീം കോടതിക്കു നേരേ ചാവേർ ബോംബ് ആക്രമണം : 20 പേർ കൊല്ലപ്പെട്ടു

suicide bomb attack at afghan supreme court

അഫ്ഗാൻ സുപ്രീം കോടതിക്കു നേർക്കുണ്ടായ ചാവേർ ബോംബ് ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. കാബൂളിൽ സുപ്രീം കോടതി കെട്ടിടം സ്ഥിതി ചെയ്യുന്ന സമുച്ചയത്തിൻറെ വാഹന പാർക്കിംഗ് സ്ഥലത്ത് ചൊവ്വാഴ്ച വൈകിട്ടാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ 38 പേർക്കു പരിക്കേറ്റതായാണ് റിപ്പോർട്ട്.

കാൽനടയായി എത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കോടതി ജീവനക്കാരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വക്താവ് നജിബുള്ള ഡാനിഷ് അറിയിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൻറെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.

suicide bomb attack at afghan supreme court

NO COMMENTS

LEAVE A REPLY