എല്ലാ കണ്ണും ഗവർണറിലേക്ക്

Vidhya sagar rao

തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാ കണ്ണും തമിഴ്‌നാട് ഗവർണറിലേക്ക്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനെതിരെ രംഗത്തെത്തിയ കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവം ഗവർണറെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗവർണർ ഇപ്പോഴും മുബെയിൽ തുടരുകയാണ്. ഗവർണർ എത്തിയാലുടൻ പനീർശെൽവം അദ്ദേഹത്തെ കാണ്ട് ഭരണകാര്യങ്ങൾ ചർച്ച ചെയ്യും. ആവശ്യമെങ്കിൽ രാജി പിൻവലിക്കുമെന്നും പനീർശെൽവം അറിയിച്ചിരുന്നു.

രാഷ്ട്രപതിയുടെയും ഗവർണറുടെയും ഭരണഘടനാപരമായ വിവേചനാധികാരം ഉപയോഗിച്ച് തമിഴ്‌നാട്ടിലെ നിലവിലെ ഭരണ സ്തംഭനത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. പനീർ ശെൽവത്തിന്റെ രാജി ഗവർണർ സ്വീകരിച്ചോ, സ്വീകരിച്ച രാജി അസാധുവാക്കാൻ ഗവർണർക്ക് അധികാരമുണ്ടോ തുടങ്ങിയ ചർച്ചകൾ സജീവമാണ്.

ഗവർണർ തമിഴ്‌നാട്ടിൽ തിരിച്ചെത്തുന്നതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും മാറി മറിയുമെന്നാണ് വിലയിരുത്തൽ. ഗവർണറെ വിമർശിച്ച് ഡിഎംകെ നേതാവും മുൻ എം പി യുമായ കനിമൊഴി രംഗത്തെത്തി. ഗവർണർ എന്തിന് കാാഴ്ചക്കാരനാകുന്നുവെന്ന് കനിമൊഴി ചോദിച്ചു. ഗവർണറുടെ നിലപാട് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശാനുസരണം എന്ന മുൻവിധിയും ചില നിരീക്ഷകർ നിരത്തുന്നുണ്ട്.

അതേസമയം സംസ്ഥാന ഭരണത്തിൽ ഭരണഘടന അനുഛേദം 356 ഉറപ്പ് നൽകുന്ന രാഷ്ട്രപതിയുടെ അധികാരം ഉപയോഗിച്ച് സംസ്ഥാനത്ത് താൽക്കാലിക പ്രസിഡന്റ് ഭരണം നിലവിൽ വരാനും സാധ്യതയുണ്ട്.

NO COMMENTS

LEAVE A REPLY