ടിഎൻഎ പെരുമാൾ അന്തരിച്ചു

TNA Perumal

പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ ടിഎൻഎ പെരുമാൾ (85) അന്തരിച്ചു. റെമിനിസെൻസസ് ഓഫ് എ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ, ഫോട്ടോഗ്രാഫിങ് വൈൽഡ് ലൈഫ് ഇൻ ഇന്ത്യ, എൻകൗണ്ടേഴ്‌സ് ഇൻ ഫോറസ്റ്റ് എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കർണാടകയിലെ ബാംഗ്ലൂരിൽ ജനിച്ച തഞ്ചാവൂർ നടേശാചാര്യ അയ്യം പെരുമാൾ എന്ന ടിഎൻഎ പെരുമാൾ 1960 കളിൽ ആരംഭിച്ച തന്റെ ഫോട്ടോഗ്രഫി ജീവിതം മരണം വരെയും തുടർന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രഫിയുടെ അധികായൻ തന്നെയായിരുന്നു അദ്ദേഹം.

നാഷണൽ പ്രസ് കൗൺസിൽ അവാർഡ്, ആർട്ടിസ്റ്റേ ഫിയാപ്പ് നാച്വർ ഫോട്ടോഗ്രാഫി അവാർഡ് അടക്കം നിരവധി അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കി.

NO COMMENTS

LEAVE A REPLY