പച്ചക്കറി വിലയിൽ വൻ വർധന

vegetable price hiked vegetable price hike

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. വിവിധയിനം പച്ചക്കറികൾക്ക് 5060 ശതമാനംവരെ വില ഉയർന്നപ്പോൾ അരിക്ക് 10 മുതൽ 15 രൂപവരെ വർധിച്ചു. വരൾച്ച കനത്തതോടെ കേരളത്തിൽ ഏറെ വിൽപനയുള്ള ആന്ധ്ര അരിയുടെ വരവിൽ 6070 ശതമാനവും തമിഴ്‌നാട്ടിൽനിന്നുള്ള പച്ചക്കറി വരവ് 40 ശതമാനവും കുറഞ്ഞു.

വെണ്ടക്കക്ക് 70 രൂപയാണ് മൊത്ത വില. ചില്ലറ വ്യാപാരികൾ 75-80 രൂപ വാങ്ങുന്നു. പച്ചമുളകിന് വില 60-70 രൂപവരെയായി. പച്ചപ്പയർ നാടന് 70-75 രൂപയും മറ്റുള്ളവക്ക് 60-65 രൂപയുമാണ്. നാടൻ പയർ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ബീൻസിന് 75ഉം കറിവേപ്പിലക്ക് 60-65ഉം രൂപ ആയപ്പോൾ കാരറ്റിനും ബീറ്റ്‌റൂട്ടിനും 50 ശതമാനംവരെ കൂടി. കാരറ്റ് 40-50 രൂപയും ബീറ്റ്‌റൂട്ടിന് 45 രൂപയുമാണ് പുതിയ വില.സംസ്ഥാനത്തെ പ്രധാന പച്ചക്കറി ഉൽപാദന കേന്ദ്രമായ കാന്തല്ലൂരിൽ കാരറ്റിന് കഴിഞ്ഞയാഴ്ച കിലോക്ക് 20 രൂപയായിരുന്നു വില. മൊത്തവില 10-15 രൂപയും.

vegetable price hiked

NO COMMENTS

LEAVE A REPLY