മഹാഭാരതത്തിൽ ആമിറും മോഹൻലാലും രജനിയും ഒന്നിക്കുന്നു

aamir, mohanlal, rajanikanth unites for mahabharatam

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം എസ്എസ് രാജമൗലി ഒരുക്കുന്ന മഹാഭാരതം എന്ന ചിത്രത്തിൽ ബോളിവുഡ്-കോളിവുഡ്-മോളിവുഡ് താരരാജാക്കന്മാർ ഒന്നിക്കുന്നു. 400 കോടിയോളം ചിലവ് വരുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്ന് ആമിർ ഖാനും, കോളിവുഡിൽ നിന്ന് രജനികാന്തും, മോളിവുഡിൽ നിന്ന് മോഹൻലാലും ഒന്നിക്കുന്നു.

ദംഗലിന്റെ പ്രചരണ പരിപാടിയിൽ ആമിർ രാജമൗലിയുടെ ചിത്രത്തിൽ അഭിനയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിരുന്നു. മഹാഭാരതത്തിൽ അഭിനയിക്കുകയാണെങ്കിൽ കൃഷ്ണന്റെ വേഷം അവതരിപ്പിക്കാനാണ് തനിക്ക് ആഗ്രഹമെന്നും അമിർ വ്യക്തമാക്കിയിരുന്നു.

ബാഹുബലിയുടെ തിരക്കുകൾ തീർന്നശേഷമേ രാജമൗലി മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പ്രവേശിക്കുകയുള്ളു എന്ന് സംവിധായകനോടടുത്ത വൃത്തങ്ങൾ പറയുന്നു.

aamir, mohanlal, rajanikanth unites for mahabharatam

NO COMMENTS

LEAVE A REPLY