എന്താണ് നെഫ്റ്റ്; അറിയേണ്ടതെല്ലാം

NEFT

പണം കയ്യിൽ സൂക്ഷിക്കുന്ന പതിവ്‌ എന്നേ ഉപേക്ഷിച്ച പുതുതലമുറയ്ക്ക് നോട്ട് നിരോധനം വരുത്തിവച്ച വിന ചെറുതൊന്നുമല്ല. എങ്ങനെ ഇനി ബാങ്കിലുള്ള തുക കൈമാറുമെന്നത് പലരും തലപുകഞ്ഞ് ആലോചിക്കുന്ന സമയമാണ്. അതും സാമ്പത്തിക വർഷം അവസാനിക്കാറാകുമ്പോൾ പണമിടപാടുകൾ കൂടുതൽ പ്രതിസന്ധിയിലാകുന്ന ഈ ഘട്ടത്തിൽ.

നെറ്റ് ബാങ്കിങ് അഥവാ ഓൺലൈൻ ബാങ്കിങ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, അർടിജിഎസ് എന്നിവയെ എപ്പോഴും ആശ്രയിക്കാവുന്നതാണ്.
ഒരു വ്യക്തിയുടെ അക്കൗണ്ടിൽനിന്ന് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിങ് വഴി പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഓൺലൈൻ ട്രാൻസ്ഫർ എന്ന് പറയുന്നത്. എത്ര വലിയ തുക വേണമെങ്കിലും നെറ്റ് ബാങ്കിങ് വഴി കൈമാറാം.

എന്താണ് നെഫ്റ്റ്

നെറ്റ് ബാങ്കിങ് സേവനങ്ങളിലൊന്നാണ് നെഫ്റ്റ് അഥവ നാഷണൽ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാൻസ്ഫർ.

നെഫ്റ്റുപയോഗിച്ച് ട്രാൻസ്ഫർ ചെയ്യുന്ന പണത്തിന് പരിധിയില്ല. ഏറ്റവും കുറഞ്ഞ തുക മുതൽ എത്ര വലിയ തുക വരെയും നെഫ്റ്റിലൂടെ കൈമാറാം. പണം ട്രാൻസ്ഫർ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ മറ്റേയാളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകും.

എന്നാൽ ഇത് ഒരു പൂർണ്ണ സമയ സർവ്വീസ് അല്ല. ബാങ്കിംഗ് മണിക്കൂറുകളിൽ മാത്രമേ നെഫ്റ്റ് സേവനം ഉപയോഗപ്പെടുത്താനാകൂ. പ്രവർത്തന ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 7 മണിവരെയും, ശനിയാഴ്ച്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെയുമാണ് നെഫ്റ്റ് സേവനം ലഭ്യമാകുക.

നെഫ്റ്റ് സേവനം ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യമായ വിവരങ്ങൾ

  • നിക്ഷേപിക്കേണ്ട ആളുടെ പേര്,
  • അക്കൗണ്ട് നമ്പർ,
  • ഐ എഫ് എസ് സി കോഡ്

ആദ്യം നിക്ഷേപിക്കേണ്ട ആളുടെ അക്കൗണ്ട് നമ്പർ സ്വന്തം അക്കൗണ്ടിലേക്ക് ആഡ് ചെയ്യണം. ഇതിനായി ട്രാൻസ്ഫർ ചെയ്യേണ്ടയാളുടെ പേര്, അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ് എന്നീ വിവരങ്ങൾ ആവശ്യമാണ്. അക്കൗണ്ട് രജിസ്റ്ററായി കഴിഞ്ഞാൽ ഇടപാട് നടത്താം.

 

ഓൺലൈൻ ബാങ്കിങ് അറിയേണ്ടതെല്ലാം 

NO COMMENTS

LEAVE A REPLY