വായ്പ തിരിച്ചടയ്ക്കാത്തവരുടെ മുന്നിലേക്ക് പ്രതിഷേവുമായി ബാങ്ക് ജീവനക്കാർ

bank employees protest on loan

ബാങ്കിന്റെ വായ്പാ കുടിശ്ശിക തിരിച്ചടപ്പിക്കാൻ ജീവനക്കാരും വിരമിച്ചവരും ചേർന്ന് കിട്ടാക്കടക്കാരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിഷേധവുമായി എത്തുന്നു. തൃശൂർ ആസ്ഥാനമായ കാത്തലിക് സിറിയൻ ബാങ്കിലെ ജീവനക്കാരും മുൻ ജീവനക്കാരുമാണ് പ്രതിഷേധ കൂട്ടായ്മയുമായി രംഗത്തിറങ്ങുന്നത്.

നിയമത്തിന്റെ കുറുക്കുവഴികൾ ഉപയോഗിച്ച് വായ്പ തിരിച്ചടക്കാതെ ഒളിച്ചുകളി നടത്തുന്നവരെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇതിന് ബാങ്ക് പിന്തുണയുണ്ടെന്നും ജീവനക്കാർ പറയുന്നു. സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച ജീവനക്കാരുടെ കൂട്ടായ്മ നടക്കും.

bank employees protest on loan

NO COMMENTS

LEAVE A REPLY