പാമ്പാടി രാജനെ പൊരിവെയിലില്‍ നടത്തിച്ചു; ക്ഷേത്ര കമ്മിറ്റിയ്ക്കെതിരെ കേസ്

pambadi rajan

നാട്ടാന പരിപാലന ചട്ടം ലംഘിച്ച് പാമ്പാടി രാജനെ നടത്തിച്ചതിന് ആനയുടെ ഉടമയ്ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസ്. വനം വകുപ്പാണ് കേസ്സെടുത്തിരിക്കുന്നത്.
ആലുവയിലെ ഉളിയന്നൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായാണ് നട്ടുച്ചയ്ക്ക് എഴുന്നള്ളിപ്പിന്റെ ഭാഗമായി പാമ്പാടി രാജനെ നടത്തിച്ചത്. ആനയുടെ ഉടമ, ക്ഷേത്രാഘോഷ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ആനയെ എഴുന്നള്ളിപ്പക്കരുത് എന്ന് നേരിട്ടെത്തി അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. അത് കേള്‍ക്കാതെ വീണ്ടും എഴുന്നള്ളിപ്പിന് ഇറക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വീണ്ടും തിരിച്ചെത്തി അധികൃര്‍ കേസ്സെടുക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY