സ്ത്രീ രത്‌നങ്ങൾക്ക് ആദരവുമായി ഈസ്‌റ്റേൺ ഭൂമിക 2017

eastern bhoomika

വനിതാ ദിനത്തിൽ സ്ത്രീകൾക്കുള്ള ആദരവുമായി വിണ്ടും കറിക്കൂട്ടുകളിലെ ഇഷ്ട ബ്രാൻഡ് ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ്. ഭൂമിക 2017 എന്ന പേരിൽ സംഘടിപ്പിക്കുന്ന ചടങ്ങിന്റെ അവതരണം. കൊച്ചി ഇടപ്പള്ളിയിലെ ഈസ്റ്റേൺ കോർപ്പറേറ്റ് ആസ്ഥാന ത്ത് കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ ഡോ. ബീന വിജയൻ ഐ.എ.എസ് നിർവ്വഹിച്ചു.

കഴിഞ്ഞ രണ്ടു വർഷങ്ങളിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ ഭൂമിക ഈ വർഷം കൂടുതലായി രണ്ടു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും, കേരളത്തിനു പുറമെ കർണ്ണാടക,തമിഴ്‌നാട്,മഹാരാഷ്ട്ര, ഉത്തപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരി ക്കും ചടങ്ങ് സംഘടിപ്പിക്കുക. കഴിവും ശക്തിയുമുള്ളതും ഓരോ പൊതുവെ ശ്രദ്ദിക്ക പ്പെടാതെയും അംഗീകരിക്കപ്പെടാതെയും പോകുന്നതുമായ ഓരോ വനിതയെയും ആദരിക്കുക എന്നതാണ് ഭൂമിക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ ഇസ്‌റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.

ഈസ്റ്റേൺ ഭൂമിക ഐക്കോണിക് വുമൺ ഓഫ് യുവർ ലൈഫ് ക്യാംപെയിന് കീഴിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ മാർച്ച് എട്ടിനു കൊച്ചി താജ് ഗേറ്റ് വേയിൽ നടക്കുന്ന ചടങ്ങിൽവെച്ച് ആദരിക്കും. കഴിഞ്ഞ വർഷം ലഭിച്ച വൻ പ്രതി കരണത്തെ തുടർന്ന് നോമിനേഷനുകൾക്കായി കൂടുതൽ സോഷ്യൽമീഡിയ അവസരങ്ങൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്.

നോമിനിയെകുറിച്ചുള്ള 60 വാക്കിലെ വിവരണവും ചിത്രവും സഹിതം ഈസ്‌റ്റേൺ ഭൂമികയുടെ ഫേസ്ബുക്ക്, ട്വിറ്റർ, പേജുകളിലൂടെയും വെബ്‌സൈറ്റിലൂടെയും നോമി നേഷൻ നൽകാം.

Subscribe to watch more

NO COMMENTS

LEAVE A REPLY