പെൺകുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; രണ്ട് ഐഐടി വിദ്യാർത്ഥികൾ പിടിയിൽ

sexually abuse

മൂന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് രണ്ട് വിദ്യാർത്ഥികൾ പോലീസ് പിടിയിൽ. ഗുവാഹട്ടി ഐഐടിയിലെ വിദ്യാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോളേജ് ബോയ്‌സ് ഹോസ്റ്റലിൽ വച്ച് ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്.

ഹോസ്റ്റലിൽ വച്ച് മയക്കുമരുന്ന് കലർത്തിയ പാനീയം കുടിക്കാൻ നൽകി അബോധാ വസ്ഥയിലായ ശേഷം ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ഐഐടിയിലെ ഒരു സാംസ്‌കാരിക പരിപാടി കാണാൻ എത്തിയ പെൺകുട്ടികളാണ് പീഡനത്തിനിരയായത്. മുമ്പ് പരിചയമുണ്ടായിരുന്ന ഈ ആൺകുട്ടികൾ ഇവർക്ക് താമസ സൗകര്യം വാഗ്ദാനെ ചെയ്ത് ഹോസ്റ്റലിലേക്ക് കൊണ്ട് പോകൂകയായിരുന്നു.

പുലർച്ചെ ഐഐടിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് അബോധാവസ്ഥയിലായ പെൺകുട്ടികളെ ഐഐടി ക്യാമ്പസിൽനിന്ന് കണ്ടെത്തിയത്. ഉടനെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ഐഐടി വ്യക്തമാവ് പറഞ്ഞു. സംഭ വത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY