ജയലളിതയുമായി അടുപ്പമുണ്ടായിരുന്നത് ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല: കമൽ ഹാസൻ

Kamal Hassan 100 crore defamation case against kamal hassan

തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ പിന്തുണച്ച് ചലച്ചിത്രതാരം കമൽ ഹാസൻ രംഗത്ത്. പനീർശെൽവം യോഗ്യതയില്ലാത്തവനല്ലെന്നും അദ്ദേഹത്തെ ഭരിക്കാൻ അനുവദിക്കണമെന്നും കമൽ ഹാസൻ പറഞ്ഞു.

തന്റെ ജോലി നല്ല രീതിയിൽ ടെയ്ത് വരികയായിരുന്ന അദ്ദേഹത്തിന് കുറച്ച് നാൾകൂടി സമയം നൽകണമെന്നും ജനങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമല്ലെങ്കിൽ തെരഞ്ഞെടുപ്പിലൂടെ പുറത്താക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജയലളിതയുമായി അടുപ്പമുണ്ടായിരുന്നു എന്നത് ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ലെന്നും തമിഴ്‌നാടിന്റെ ഇന്നത്തെ സാഹചര്യം ദുഃഖകരമായ അവസ്ഥയാണെന്നും കമൽഹാസൻ.

NO COMMENTS

LEAVE A REPLY