Advertisement

മിൽമ പാലിന് വില കൂടും

February 9, 2017
Google News 0 minutes Read
milma

മിൽമ പാലിന് ലിറ്ററിന് നാല് രൂപ കൂട്ടാൻ തീരുമാനം. മിൽമയുടെ ശുപാർശയ്ക്ക് മന്ത്രിതല ചർച്ചയിൽ അനുമതി നൽകി. കൂട്ടുന്ന നാല് രൂപയിൽ 3.35 രൂപ കർ,കന് കൊടുക്കാനും ധാരണ.

വരൾച്ച മൂലം പാൽ ഉത്പാദനം കുറഞ്ഞതിനാലാണ് വില വർദ്ധിപ്പിക്കാൻ ശുപാർശ നൽകിയത്. അന്യ സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന പാലിന് വില കൂടിയതും വരൾച്ചമൂലം പാൽ ഉൽപാദനം കുറഞ്ഞതുമാണ് മിൽമയ്ക്ക് തിരിച്ചടിയായിരിക്കു ന്നത്. ചൂട് കൂടിയതും വെള്ളം കുറഞ്ഞതും പാൽ ഉത്പാദനത്തെ ബാധിച്ചു. പ്രതിദിനം 75000 ലിറ്റർ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here