ശശികല ഓംശക്തിശേഖറിനെ പുറത്താക്കി

പുതുച്ചേരി മുന്‍ എംഎല്‍എ ശശികല ഓംശക്തിശേഖറിനെ പുറത്താക്കി. പനീര്‍സെല്‍വത്തെ ഓംശക്തിശേഖര്‍ പിന്തുണച്ചിരുന്നു.
പാര്‍ലമെന്റില്‍ എഐഎഡിഎംകെയുടെ പ്രതിഷേധം നടക്കുകയാണ്. ഇരുസഭകളിലും പ്രതിഷേധം നടത്തുകയാണ്. എഐഎഡിഎംകെ എംപിമാരെ കാണാന്‍ രാഷ്ട്രപതി സമയം നല്‍കി. ഏഴ് മണിക്കാണ് രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കിയിരിക്കുന്നത്.

പനീര്‍ സെല്‍വം ചീഫ് സെക്രട്ടറിയും ഡിജിപിയുമായും കൂടിക്കാഴ്ച നടത്തി. അതേസമയം ശശികല കോണ്‍ഗ്രസിന്റെ പിന്തുണ നേടുന്നതായി സൂചനകളുണ്ട്.

NO COMMENTS

LEAVE A REPLY