ജയലളിതയുടെ വേദനിലയം ഇളവരശിയുടെ പേരിൽ

poes garden

ജയലളിതയുടെ പോയസ് ഗാർഡനിലെ വീട് സ്മാരകമാക്കാനുള്ള കാവൽ മുഖ്യമന്ത്രി പനീർശെൽവത്തിന്റെ നീക്കങ്ങൾക്ക് തടയിടാൻ ശശികല ക്യാമ്പിന്റെ പുതിയ നീക്കം.

വേദനിലയം സ്വകാര്യസ്വത്താണെന്നും അത് ശശികലയുടെ സഹോദരഭാര്യ ഇളവരശിയുടെ പേരിലാണ് ജയലളിത എഴുതി വച്ചിരിക്കുന്നതെന്നുമാണ് അവരുടെ വാദം.

ശശികലയും കുടുംബവും നിലവിൽ താമസിക്കുന്ന ജയലളിതയുടെ പോയസ് ഗാർഡനിലെ വീട് സ്മാരകമാക്കുമെന്ന് പനീർശെൽവം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ശശികല ടീം രംഗത്തെത്തിയിരിക്കുന്നത്.

ജയലളിതയുടെ പേരിൽ 117.3 കോടി രൂപയു
ടെ സ്വത്തുക്കളാണ് ഉള്ളത്. അവകാശി ആരെന്ന് അറിയാത്തതിന്റെ പേരിൽ ഇത് നിലവിൽ അന്യാധീനപ്പെട്ടിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY