ഉപഹാർ തിയേറ്റർ തീപിടുത്തം; ഗോപാൽ അൻസാലിന് ജയിൽ ശിക്ഷ

upahar

ഡൽഹിയിലെ ഉപഹാർ തിയേറ്ററിന് തീപ്പിടിച്ച് 59 പേർ മരിച്ച സംഭവത്തിൽ ഉടമസ്ഥരിൽ ഒരാൾക്ക് തവട് ശിക്ഷ. സുപ്രീം കോടതിയാണ് ഉടമസ്ഥരിലൊരാളായ ഗോപാൽ അൻസാലിന് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.

ഒരുമാസത്തിനകം കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. എന്നാൽ സഹോദരൻ സുശീൽ അൻസാലിനെ പ്രായത്തിന്റെ ആനുകൂല്യം നൽകി ശിക്ഷയിൽനിന്ന് ഒഴിവാക്കി.

2017 ൽ ആണ് 59 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടുത്തം ഉണ്ടായത്. സംഭവത്തിൽ 100 പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്നുണ്ടായ അന്വേഷണത്തിൽ അടിസ്ഥാന സുരക്ഷാ നിയമങ്ങൾ പാലിക്കാതെയാണ് തിയേറ്റർ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY