ഉപ്പും മുളകിനും ഷീ മീഡിയാ പുരസ്കാരം

uppum mulakum

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറിയ ഫ്ളവേഴ്സിലെ ഉപ്പും മുളകിനും ഷീ മീഡിയാ പുരസ്കാരം. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പരിപാടിയ്ക്കുള്ള പുരസ്കാരമാണ് ഉപ്പും മുളകും നേടിയത്. ഇന്ന് ജിസിഡിഎ മിനി തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഉപ്പും മുളകിന്റേയും സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ പുരസ്കാരം ഏറ്റുവാങ്ങും.

ചടങ്ങില്‍ സംവിധായകന്‍ കെ കെ ഹരിദാസിന് സമഗ്രസംഭാവനയിക്കുള്ള അവാര്‍ഡും സമ്മാനിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജോസ് കെ മാവേലി, ജോണി ലൂക്കോസ്, ഡോ എബി എബ്രഹാം, എം.ബി മുരുകന്‍ സ്വാമി, കമലമ്മരാജി തുടങ്ങിയവര്‍ക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കും.

NO COMMENTS

LEAVE A REPLY