കലങ്ങി മറിഞ്ഞ് എഐഎഡിഎംകെ; മൗനം പാലിച്ച് തല

പനീർശെൽവവവും ശശികല നടരകാജനും തമ്മിൽ നടക്കുന്ന തുറന്ന പോരിൽ ഇതുവരെയും ആരെയും പിന്തുണയ്ക്കാനോ എതിർക്കാനോ നിൽക്കാതെ അജിത്ത്. ജയലളിതയുടെ പിൻഗാമിയെന്ന് വിശേഷിപ്പിച്ചിരുന്ന തല അജിത്ത് ആരെ പിന്തുണ യ്ക്കുമെന്ന് തമിഴ് സിനിമാ രാഷ്ട്രീയ രംഗത്തുള്ളവർ ഉറ്റു നോക്കുകയാണ്. കമൽഹാസൻ, അരവിന്ദ് സാമി എന്നിവരടക്കം അഭിപ്രായ പ്രകടനങ്ങളുമായി എത്തുമ്പോഴും നിലപാട് വ്യക്തമാക്കാൻ അജിത്ത് തയ്യാറായിട്ടില്ല.

ജയലളിതയ്ക്ക് താൻ മകനെ പ്പോലെയെന്ന് അജിത്ത് തന്നെ പറഞ്ഞിരുന്നു. അമ്മയുടെ മരണ സമയത്ത് വിദേശത്തായിരുന്ന അജിത്ത് ഷൂട്ടിങ് നിർത്തിവച്ച് തിരിച്ചെത്തുകയും ചെയ്തിരുന്നു. ജയലളിതയ്ക്ക് ശേഷം അജിത്ത് മുഖ്യമന്ത്രിയാകുമെന്ന് വരെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY