ശശികല ഭീഷണിപ്പെടുത്തി ഒപ്പ് വാങ്ങിയെന്ന് എംഎൽഎ

sasikala

എംഎൽഎമാരിൽനിന്ന് ശശികല പിന്തുണ ഒപ്പിട്ട് വാങ്ങിയത് ഭീഷണിപ്പെടുത്തിയെന്ന് എംഎൽഎ എസ് പി ഷൺമുഖനാഥ്. ശശികല വിളിച്ച് ചേർത്ത എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുത്ത ഷൺമുഖ നാഥ് പിന്നീട് രക്ഷപ്പെടുകയായിരുന്നു.

ശശികലയ്‌ക്കെതിരെ ഷൺമുഖനാഥ് പോലീസിൽ പരാതി നൽകി. മുൻ എംഎൽഎ വി പി കലൈരാജൻ കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ ഭീഷണിപ്പെടുത്തിയെന്നും

ശശികലയുടെ നിർദ്ദേശ പ്രകാരം സ്വകാര്യ സുരക്ഷാ സംഘത്തിന്റെ നിരീക്ഷണത്തിന് കീഴിലാണ് എംഎൽഎമാരെന്നും അനങ്ങാൻപോലും അനുവദിക്കുന്നില്ലെന്നും ഷൺമുഖനാഥൻ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY