എൻജിൻ തകരാർ; വിമാനം അടിയന്തിരമായി നിലത്തിറക്കി

GoAir A-320 (neo)

ആകാശത്തേക്ക് ഉയർന്ന ഉടൻ എൻജിൻ തകരാറിലായതിനെ തുടർന്ന് അടിയന്തിരമായി വിമാനം നിലത്തിറക്കി. ന്യൂഡൽഹിയിലെ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ബംഗളൂരുവിലേക്കുള്ള ഗോ എയർ എ – 320 (നിയോ) വിമാനമാണ് തകരാറിലായതിനെ തുടർന്ന് തിരിച്ചിറക്കിയത്.

പറന്നുയർന്ന ഉടനെ എൻജിന് സമീപം തീ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 7.35നായിരുന്നു സംഭവം. ജീവനക്കാരടക്കം 193 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറ്തതിറക്കി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

NO COMMENTS

LEAVE A REPLY