കേരളവുമായി സഹകരണം വർധിപ്പിക്കും: ബഹ്‌റൈൻ

kerala - bahrain

കേരളവുമായി എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കുമെന്ന് ബഹ്‌റൈൻ. മാനവവിഭവശേഷി രംഗത്തും നിക്ഷേപം ഉൾപ്പെടെയുളള കാര്യങ്ങളിലും സഹകരിക്കാൻ സന്നദ്ധമാണെന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുമായും കിരീടാവകാശി സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽ ഖലീഫയുമായും മുഖ്യമന്ത്രി കൂടികാഴ്ച നടത്തി.

ഊഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ബഹ്‌റൈൻ ഭരണാധികാരികൾ ഒരുക്കിയത്. മലയാളികളുമായി അടുത്ത ബന്ധമാണുളളതെന്ന് ബഹ്‌റൈൻ കിരീടാവകാശി പറഞ്ഞു. സാംസ്‌കാരികം, വിദ്യാഭ്യാസം, ആയൂർവേദം, ടെക്‌നോളജി,ആരോഗ്യം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും.

കേരളം സന്ദർശിക്കാൻ ബഹ്‌റൈൻ ഭരണാധികാരികളെ മുഖ്യമന്ത്രി ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, വ്യവസായികളായ എം.എ. യൂസഫലി, രവി പിളള, വർഗീസ് കുര്യൻ, മാധ്യമപ്രവർത്തകൻ സോമൻ ബേബി എന്നിവരും കൂടികാഴ്ചയിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY