Advertisement

എഴുത്തുകാര്‍ നാവ് ഇന്‍ഷുര്‍ ചെയ്യണമെന്ന് എം. മുകുന്ദന്‍

February 10, 2017
Google News 0 minutes Read
m mukundan

എഴുത്തുകാര്‍ നാവ് ഇന്‍ഷുര്‍ ചെയ്യണമെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ഭരണകൂടം പ്രതിരോധത്തിന്റെ നാവ് അരിയാന്‍ ശ്രമിക്കുന്നു. നാവ് പ്രതിരോധമാണ്. അതില്ലാതെ ജനത ഉണ്ടാകരുത്. എനിക്ക് പ്രായമായത് കൊണ്ട് എന്റെ നാവ് ഇന്‍ഷുര്‍ ചെയ്യുമോഎന്നറിയില്ല. പ്രായമാകാത്തവര്‍ നിര്‍ബന്ധമായും അത് ചെയ്യണം. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് തുടങ്ങിയ ‘ജനസംസ്കൃതി’ ദക്ഷിണേന്ത്യന്‍ സാംസ്കാരികോത്സവത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആരെയും നിശ്ശബ്ദരാക്കണമെങ്കില്‍ എളുപ്പവഴി നാവ് വെട്ടുകയെന്നതാണ്. നൊബേല്‍ ജേതാവായ ജെഎം കൂറ്റ്‌സെയുടെ ഒരു കഥയില്‍ ഫ്രൈഡെ എന്ന അടിമയുടെ നാവ് ഉടമ അരിഞ്ഞുകളയുന്നുണ്ട്. എഴുതാനും സംസാരിക്കാനും അറിയാത്ത ഫ്രൈഡെക്ക് സംവാദിക്കാനുള്ള ഏകമാര്‍ഗം സംസാരമായിരുന്നു. അതുകൊണ്ടുതന്നെ ഉടമ അത് അരിഞ്ഞെടുത്തു. ഈ അടിമയ്ക്ക് സംഭവിച്ച കാര്യം ഒരുപക്ഷെ നാളെ നമ്മുടെ എഴുത്തുകാര്‍ക്കും സംഭവിച്ചേക്കാമെന്നും എന്‍ മുകുന്ദന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here