ഐഎസ്‌ഐയുമായി ബന്ധം; 11 പേർ മധ്യപ്രദേശിൽ പിടിയിൽ

terrorist attack

പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേർ മധ്യപ്രദേശിൽ പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മധ്യപ്രദേശ് ഭീകര വിരുദ്ധ സ്വാകാഡാണ് 11 പേരെ പിടികൂടിയത്.

ഇന്ത്യൻ സൈനിക രഹസ്യങ്ങൾ ഐഎസ്‌ഐക്കായി ചോർത്തി നൽകുന്നവരാണ് ഇവരെന്ന് മധ്യപ്രദേശ് ഭീകര വിരുദ്ധ സ്വാകാഡ് പറഞ്ഞു.

മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ്, സിംകാർഡ്, ഡാറ്റാ കാർഡുകൾ എന്നിവ ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ചൈനീസ് ഉപകരണങ്ങളും സിംബോക്‌സുകളും ഉപയോഗിച്ച് ഇവർ സമാന്തര ടെലഫോൺ എക്‌ചേഞ്ച് പ്രവർത്തിപ്പിച്ചിരുന്നതായി സ്‌ക്വാഡ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY