നെഫ്റ്റ് മാത്രമല്ല പണം കൈമാറാൻ അർടിജിഎസും

rtgs

പണം ട്രാൻസ്ഫർ ചെയ്യാൻ ഓൺലൈൻ ബാങ്കിങ് സേവനമായ നെഫ്റ്റ് മാത്രമല്ല ആർടിജിഎസ് സംവിധാനവും ഏറെ ഫലപ്രദമാണ്.

ആർടിജിഎസ് അഥവ റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റിന് നെഫ്റ്റിൽനിന്ന് വ്യത്യസ്തമായി കൈമാറുന്ന തുകയ്ക്ക് പരിധിയുണ്ട്. മിനിമം രണ്ട് ലക്ഷം രൂപയാണ് ആർടിജിഎസ് വഴി കൈമാറാനാകുക. എന്നാൽ എത്ര വലിയ തുക കൈമാറുന്നതിനും പരിധിയില്ല. പണം അയക്കേണ്ട വ്യക്തിയുടെ അക്കൗണ്ട് നമ്പർ ആഡ് ചെയ്ത ശേഷം പണം ട്രാൻസ്ഫർ ചെയ്യാം. ട്രാൻസ്ഫർ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ പണം ക്രെഡിറ്റ് ആകും.

ആർടിജിഎസ് സേവനം പൂർണ്ണ സമയം ലഭ്യമാകില്ല. തിങ്കൽ മുതൽ വെള്ളിവരെ രാവിലെ 9 മുതൽ വൈകീട്ട് 4.30 വരെയും ശനിയാഴ്ച 9 മുതൽ 2 മണി വരെയുമാണ് ആർടിജിഎസ് സേവനം ലഭിക്കുകയുള്ളൂ.

ഓൺലൈൻ ബാങ്കിങ് അറിയേണ്ടതെല്ലാം 

NO COMMENTS

LEAVE A REPLY