ശശികല നല്‍കിയ പട്ടികയിലെ ഒപ്പുകള്‍ വ്യാജം

sasikala

ഇന്നലെ ശശികല ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ച പട്ടികയിലെ എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമെന്ന് സൂചന. വിശദമായ പരിശോധനയ്ക്ക് ഗവര്‍ണ്ണര്‍ നീങ്ങുന്നുവെന്നാണ് സൂചന. ഇന്നലെ ചെന്നൈയിലെത്തിയ ഗവര്‍ണ്ണറുമായി ശശികല രാത്രി ഏഴരയോടെയാണ് കൂടിക്കാഴ്ച നടത്തിയത്.

131 എംഎല്‍എ മാരുടെ പിന്തുണയുണ്ടെന്നാണ് ശശികല ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇതാണ് വ്യാജമാണെന്ന് സംശയിക്കുന്നത്. ഒപ്പുകള്‍ ഗവര്‍ണ്ണര്‍ പരിശോധിക്കും.

NO COMMENTS

LEAVE A REPLY