സിങ്കം ത്രീയുടെ വില്ലനായി വ്യാജ പതിപ്പ്

singam 3

സൂര്യയുടെ സിങ്കം ത്രീയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്‌സ് മീഡിയയാണ് ചിത്രം ലൈവ് ആയി ഇന്റർനെറ്റിൽ നൽകിയത്. വിദേശത്ത് നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തതെന്നാണ് വിവരം. ഒരു ലക്ഷത്തിലേറെ പേരാണ് ഇതോടെ ചിത്രം കണ്ടത്.

ചിത്രം റിലീസ് ദിനത്തിൽ ലൈവ് സ്ട്രീം ചെയ്യുമെന്ന് വ്യാജന്മാർ സംവിധായകനെ വെല്ലു വിളിച്ചിരുന്നു. ചിത്രം ഇന്റർനെറ്റിൽ പ്രദർശിപ്പിച്ചാൽ സൈറ്റ് ഉടമകളെ ആറ് മാസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്ന് സംവിധായകനും തിരിച്ചടിച്ചിരുന്നു. ഇരു കൂട്ടരും തമ്മിൽ വാദപ്രതിവാദങ്ങൾ നടത്തുന്നതിനിടെയാണ് ചിത്രം ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.

 

NO COMMENTS

LEAVE A REPLY