യുപി നാളെ പോളിംഗ് ബൂത്തിലേക്ക്

UP

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പടിഞ്ഞാറന്‍ മേഖലയിലെ പതിനഞ്ച് ജില്ലകളിലെ 73 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പരസ്യ പ്രചാരം ഇന്നലെ അവസാനിച്ചിരുന്നു.
77സ്ത്രീ സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ 839സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 2,60,17,075 വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലെത്തും . ഇതില്‍ 1508പേര്‍ ഭിന്നലിംഗക്കാരാണ്. ബിജെപിയും, ബിഎസ്പിയും, എസ്പി- കോണ്‍ഗ്രസ് സഖ്യവും അടങ്ങുന്ന ത്രികോണ മത്സരമാണ് ഇത്തവണ യുപി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

NO COMMENTS

LEAVE A REPLY