ഹോട്ടലുകളിൽനിന്ന് പിടിച്ചെടുത്തത് പുഴുവരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ

vaikom hotel

വൈക്കത്തെ ഹോട്ടലുകളിൽനിന്ന് പുഴുവരിച്ച ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുക ളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകിയ തും പുഴുപിടിച്ചതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. ഉച്ചയോടെയാണ് പരിശോധന നടത്തിയത്.

പ്രദേശത്തെ മൂന്ന് ഷാപ്പുകളിൽ നിന്നും കെറ്റിഡിസി റസ്റ്റോറൻറിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചു. ഹോട്ടൽ വേമ്പനാട്, കൊച്ചിൻ കോഫി ഹൗസ്, ഹോട്ടൽ കൃഷ്ണ, മലബാർ ഹോട്ടൽ എന്നിവടങ്ങളിൽ എല്ലാം പഴകിയ ഭക്ഷണമാണ് വിളമ്പിയിരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെയെല്ലാം ഭക്ഷണം തയാറാക്കിയി രുന്നത്. ആഴ്ചകൾ പഴക്കുള്ള മാസവും മത്സ്യവും വരെ കണ്ടെടുത്തു. പഴകിയ മീൻകറിയും ബിരിയാണിയും വരെ പിടിച്ചെടുത്തതിൽ ഉൾപ്പെടും.

NO COMMENTS

LEAVE A REPLY