അവർ ഇനി എസ്എഫ്‌ഐയുടെ കൊടി പിടിക്കരുത്: ആഷിഖ് അബു

0
48
Aashiq Abu

യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗുഢായിസത്തിനെതിരെ സംവിധായകൻ ആഷിഖ് അബു. കോളേജിൽ നടന്നത് സംഘി മോഡൽ ആക്രമണമാണെന്നും അത് ചെയ്തത് എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുതെന്നും ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ച് നടപടിയെടുക്കണം. ക്യാമ്പസിന് പുറത്തുനിന്ന് ഒരാൾ അവിടെയെത്തിയാൽ ഇത്തരം ആക്രമണങ്ങൾ പതിവാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആഷിഖ് അബു.

പോസ്റ്റിന്റെ പൂർണ്ണരൂപം

‘ ഔട്ട് സൈഡർ ‘ ആയി ക്യാമ്പസിൽ വരുന്ന മറ്റുവിദ്യാർത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാർഷ്ട്യം നിറഞ്ഞ മുൻവിധിയോടെ മുദ്രകുത്തി കൂട്ടംചേർന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളിൽ പതിവാണ്. യൂണിവേഴ്‌സിറ്റി കോളേജിൽ നടന്നത് ‘സംഘി മോഡൽ ‘ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം . ഇരകൾക്കൊപ്പം

NO COMMENTS

LEAVE A REPLY