കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്

kannur international airport

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എയർസൈഡ് നിർമാണപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടവയായ റൺവേ, റ്റാക്‌സിവേ, ഏപ്രൺ എന്നിവയുടെ നിർമാണം നൂറ് ശതമാനവും പൂർത്തീകരിച്ചു. അപ്രോച്ച് റോഡുകൾ, സുവറേജ് സംവിധാനങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

kannur international airportവിമാനത്താവളത്തിന്റെ നിർമാണപ്രവർത്തനങ്ങൾ എൺപത്തിയഞ്ച് ശതമാനവും തീർന്നിട്ടുണ്ട്. 2017 മേയ് മാസത്തോടെ ബാക്കിയുള്ള പണികളും പൂർണമാകും. അതോട് കൂടി വിമാനത്താവളത്തിന്റെ പരീക്ഷണവും കമ്മീഷനിങ്ങും ജൂൺഓഗസ്റ്റ് മാസങ്ങളിലും ലൈസൻസിങ്ങ് നടപടിക്രമങ്ങൾ സെപ്റ്റംബറിലും പൂർത്തിയാക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നത്.

kannur international airport

NO COMMENTS

LEAVE A REPLY