ഫുംഗ്‌സ്താംഗ് ടോൺസിംഗ് കോൺഗ്രസിൽനിന്ന് രാജി വച്ചു

Phungzathang_Tonsing

മണിപ്പൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഫുംഗ്‌സ്താംഗ് ടോൺസിംഗ് പാർട്ടിയിൽനിന്ന് രാജി വച്ചു. ഫുംഗ്‌സ്താംഗ് പ്രാഥമിക അംഗത്വം ഉൾപ്പടെയുള്ള എല്ലാം പദവികളും രാജിവച്ചതായി മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് ഔദ്യോഗികമായി അറിയിച്ചത്.

മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനും 20 വർഷം മന്ത്രിയുമായിരുന്ന നേതാവാണ് ഫുംഗ്‌സാതാംഗ്. എന്നാൽ നിലവിലെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടി ടിക്കറ്റ് എഐസിസി നൽകിയെങ്കിലും അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. സംഭവത്തിൽ ഫുംഗ്‌സ്താംഗ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE