ട്രംപിനെതിരെ ആഞ്ഞടിച്ച സ്പീക്കർക്കെതിരെ ബ്രിട്ടീഷ് പാർലമെന്റിൽ അവിശ്വാസം പ്രമേയം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം. ഭരണകക്ഷി അംഗങ്ങളാണ് സ്പീക്കർ ജോൺ ബെർക്കോവിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

ഭരണകക്ഷിയിലെ 150 ഓളം എംപിമാരുടെ പിന്തുണയോടെയാണ് മുൻമന്ത്രി കൂടിയായ കൺസർവേറ്റീവ് എംപിയുടെ നീക്കം. അതേസമയം സർക്കാർ ഇതുവരെയും ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. ട്രംപിന് ബ്രിട്ടീഷ് സന്ദർശനത്തിന് ക്ഷണിച്ച തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു സ്പീക്കറുടെ നിലപാട്.

NO COMMENTS

LEAVE A REPLY