ശശികലയ്ക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാൾ ?

sasikala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐഎഡിഎംകെ തെരഞ്ഞെടുത്ത പാർട്ടി ജനറൽ സെക്രട്ടറി ശശികല നടരാജൻ മുഖ്യമന്ത്രിയായേക്കില്ലെന്ന് സൂചന. പകരം പാർട്ടിയിൽനിന്ന് മറ്റൊരാളെ തെരഞ്ഞെടുക്കുമെന്നും റിപ്പോർട്ട്.

നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വവും ജനങ്ങൾ ശശികലയ്ക്ക് എതിരെ തിരിഞ്ഞതുമാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന. എംഎൽഎമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പകരം മുഖ്യമന്ത്രിയെ പാർട്ടി ഉടൻ തീരുമാനിക്കും.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിധി പ്രതികൂലമാകുമെന്ന ഭയവും പിന്മാറ്റത്തിന് കാരണമാണെന്നാണ് സൂചന. അതേസമയം ശശികല പക്ഷത്തുനിന്ന് ഒപിഎസ് പക്ഷത്തേക്കുള്ള ഒഴുക്ക് തുടരുകയാണ്.

NO COMMENTS

LEAVE A REPLY