യൂണിവേഴ്‌സിറ്റി കോളേജ് മർദ്ദനം; എസ്എഫ്‌ഐയെ വിമർശിച്ച് എഐഎസ്എഫ്

യൂണിവേഴ്‌സിറ്റി കോളേജിൽ നാടകം കാണാനെത്തിയ യുവാവിനും വിദ്യാർത്ഥികൾക്കും മർദ്ദനമേൽക്കേണ്ടി വന്ന സംഭവത്തിൽ എസ്എഫ്‌ഐയെ വിമർശിച്ച് എഐഎസ്എഫ്. സംഘടനയെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാലാണ് സുര്യഗായത്രിയെയും അസ്മിതയെയും ആക്രമിച്ചതെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകർ. എസ്.എഫ്.ഐ എന്ന വിദ്യാർഥി സംഘടനയോട് രാഷ്ട്രീയ യോജിപ്പുകൾ ഉണ്ടെങ്കിലും അതിന്റെ ഫാസിസ്റ്റ നടപടികളോട് വിയോജിക്കുന്നതായി സുഭേഷ് പറഞ്ഞു.

NO COMMENTS

LEAVE A REPLY