സ്‌നാപ്ഡീൽ 30 ശതമാനം ജീവനക്കാരെ പിരിച്ച് വിടും

snapdeal to fire 30 percent employees

പ്രമുഖ ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റായ സ്‌നാപ്ഡീൽ രണ്ട് മാസത്തിനകം 30 ശതമാനം ജീവനക്കാരെ പിരിച്ച് വിടും. മറ്റ് ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റുകളിൽ നിന്നുള്ള മൽസരം ശക്തമായതിനെ തുടർന്ന് സ്‌നാപ്ഡീലിന്റെ വരുമാനത്തിൽ വൻ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 30 ശതമാനം ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനം കമ്പനി എടുത്തത്.

കമ്പനിയിലെ 1000ത്തോളം സ്ഥിരം ജീവനക്കാരെയും 5000ത്തോളം താൽകാലിക ജീവനക്കാരെയുമാണ് ഇത്തരത്തിൽ പിരിച്ച് വിടുക.

 

snapdeal to fire 30 percent employees

NO COMMENTS

LEAVE A REPLY