കള്ളനോട്ട് കണ്ടുപിടിക്കാൻ ബിഎസ്എഫ് ജവാൻമാരും

soldiers

അതിർത്തിയിൽ കള്ളനോട്ട് വ്യാപകമായ സാഹചര്യത്തിൽ ജവാന്മാർക്ക് കള്ളനോട്ട് കണ്ടുപിടിക്കുന്നതിനുള്ള പരിശീലനം നൽകാൻ ഒരുങ്ങി ബി.എസ്.എഫ്. അധികൃതരുമായി ഇക്കാര്യം ബി.എസ്.എഫ് ചർച്ച ചെയ്തു വരികയാണ്.

ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ കഴിഞ്ഞ ഒരു മാസമായി ധാരാളം കള്ളപ്പണ വേട്ടകളാണ് നടന്നിട്ടുള്ളത്. പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് അതിർത്തിയിൽ വ്യാപകമാകുന്നത്. നിരവധി സുരക്ഷാ പ്രത്യേകതകളുണ്ടെങ്കിലും ഇതിന്റെ പകുതിയിലധികം സവിശേഷതകൾ കാണപ്പെടുന്ന വ്യാജനോട്ടുകളാണ് പിടിച്ചെടുത്തവയിൽ അധികവും. അതിനാൽ തന്നെ ഇത്തരം നോട്ടുകൾ പരിശീലനം ആവശ്യമാണ്. ഇതിനായി ആർ.ബി.ഐയുമായി ബന്ധപ്പെട്ടതായും ബിഎസ്ഫ്.

NO COMMENTS

LEAVE A REPLY