കൊച്ചിയില്‍ ഷൂട്ടിംഗിനിടെ സംഘര്‍ഷം

ആസിഫ് അലി നായകനാകുന്ന സിനിമാ ചിത്രീകരണത്തിനിടെ സംഘര്‍ഷം. കടവന്ത്ര ജിസിഡിഎ ഭാഗത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

ഷൂട്ടിംഗ് കാണാനെത്തിയ ആള്‍ അണിയറ പ്രവര്‍ത്തകരില്‍ ഒരാളെ ആക്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്.  പ്രശ്നം ഉണ്ടാക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തില്‍ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സംഘര്‍ഷം നടക്കുമ്പോള്‍ അപര്‍ണാ ബാലമുരളി,ഭഗത് മാനുവല്‍ തുടങ്ങിയവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY