ജിഷ്ണുവിന്റെ മരണം; അധ്യാപകർക്കെതിരെ പ്രേരണാ കുറ്റം ചുമത്തും

jishnu pranoy jishnu suicide case krishna das first convict jishnu father asks CBI probe jishnu pranoy case

പാമ്പാടി നെഹ്‌റു കോളേജിലെ പീഡനങ്ങളെ തുടർന്ന് ജിഷ്ണു പ്രണോയി മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കും. വൈസ് പ്രിൻസിപ്പൽ ശക്തിവേലിനും അധ്യാപകൻ പ്രവീണിനും നേരെയാണ് പ്രേരണാ കുറ്റത്തിന് കേസെടുക്കുന്നത്. ഇരുവരും കേസിൽ പ്രതികളാകും. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ഇതോടെ ജിഷ്ണുവിന്റെ മരിച്ച കേസിൽ അഞ്ച് പേർ പ്രതികളാതകും.

NO COMMENTS

LEAVE A REPLY