കുരുമുളക് വിലയിൽ വൻ ഇടിവ്

pepper

പച്ചക്കറികൾക്ക് വില കൂടുമ്പോഴും കുരുമുളകിന് വില കുറയുകയല്ലാതെ കൂടുന്നില്ല. ക്വിന്റലിന് 6400 രൂപയുടെ ഇടിവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. 10 ശതമാനത്തോളം വില കുറയുമ്പോഴും കയറ്റുമതി സാധ്യത ഇപ്പോഴും തെളിഞ്ഞിട്ടില്ല.

കഴിഞ്ഞ മാസം ഗാർബിൾഡ് ഇനം കുരുമുളകിന് വില ക്വിന്റലിന് 66000 വരെ എത്തിയിരുന്നു. എന്നാൽ പിന്നീട് വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ ദിവസം ഗാർബിൾഡിന് വില 62000 രൂപയും അൺഗാർബിൾഡിന് 59600 വരെയും എത്തി വില.

വരൾച്ചയിൽ ഉത്പാദനം കുറഞ്ഞതും ഉത്തരേന്ത്യയിൽനിന്നുള്ള ഡിമാന്റ് കുറഞ്ഞതും വില കുറയാൻ കാരണമായി. ദീപാവലി കഴിഞ്ഞതോടെ കുരുമുളകിന് ഉത്തരേന്ത്യയിൽനിന്നുള്ള ഡിമാന്റ് കുറഞ്ഞ് തുടങ്ങിയിരുന്നു.

NO COMMENTS

LEAVE A REPLY