റോജയെ ആന്ധ്രപ്രദേശ് പൊലീസ്​ തടഞ്ഞുവെച്ചു

വൈ.എസ്​.ആർ കോൺഗ്രസ്​ എം.എൽ.എയും നടിയുമായ റോജയെ ആന്ധ്രപ്രദേശ് പൊലീസ്​ തടഞ്ഞുവെച്ചു. വിജയവാഡയിൽ നടന്ന ദേശീയ വനിത പാർലമെൻറിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടി.

ഹൈദരാബാദിൽനിന്ന് വിജയവാഡയിലെത്തിയ റോജയെ വിമാനത്താവളത്തിലെ ഒരു മുറിയിലേക്ക് മാറ്റിയിരുത്തിയ പൊലീസ്​, തിബത്തൻ ആത്മീയ നേതാവ് ദലൈലാമ വരുന്നത് പ്രമാണിച്ച് യാത്രക്കാർക്ക് ഏർപ്പെടുത്തിയ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് വിശദീകരിക്കുകയായിരുന്നു.

ഒരു മണിക്കൂറിനുശേഷം പൊലീസ്​ ഓങ്കോളിലേക്ക് കൊണ്ടുപോയി. ഓങ്കോളിൽവെച്ചു റോജ തന്നെയാണ് ഇക്കാര്യം ഫേസ്​ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്.

Subscribe to watch more

NO COMMENTS

LEAVE A REPLY