ശശികല നിരാഹാരത്തിന്

sasikala

ഗവര്‍ണ്ണര്‍ക്കെതിരെ ശശികല നിരാഹാരത്തിന് ഒരുങ്ങുന്നതായി സൂചന. ഇന്ന് വൈകുന്നേരത്തിനകം സത്യപ്രതി‍ജ്ഞയ്ക്ക് ക്ഷണിക്കണം എന്നാണ് ശശികലയുടെ ആവശ്യം. നേതാവായി തെരഞ്ഞെടുത്തിട്ട് ഒരാഴ്ചയായെന്നും ക്ഷമയ്ക്ക് അതിരുണ്ടെന്നും ഇന്നലെ ശശികല പരസ്യമായി പ്രതികരിച്ചിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉടന്‍ ക്ഷണിക്കണമെന്ന് കാണിച്ച് ഗവര്‍ണ്ണര്‍ക്ക് കത്തയച്ചതിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.

NO COMMENTS

LEAVE A REPLY