ശശികല വീണ്ടും റിസോട്ടിലേക്ക്

sasikala

തമിഴ്‌നാട്ടിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ പുതിയ നീക്കങ്ങളുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല. ഇന്ന് രാവിലെ മാത്രം നാല് എംഎൽഎമാർ പനീർശെൽവം പക്ഷത്തേക്ക് ചുവടുമാറ്റിയതോടെ ആശങ്കയിലായ ശശികല പക്ഷം പുതിയ കരൂനീക്കങ്ങൾക്കൊരുങ്ങുകയാണെന്നാണ് സൂചന.

തുടർന്ന് ശശികല വീണ്ടും കുവ്വത്തൂരിലെ റിസോർട്ടിലേക്ക് പുറപ്പെടാനൊരുങ്ങുന്നു. ശശികല നിലവിൽ താമസിക്കുന്ന ജയലളിതയുടെ പോയസ് ഗാർഡനിൽ വാഹന വ്യൂഹം ഒരുങ്ങി കഴിഞ്ഞു. 20 ഓളം എംഎൽഎ മാരാണ് റിസോർട്ടിൽനിന്ന് പുറത്തുപോകണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY