പാക് ചാരപ്പണിയ്ക്ക് രണ്ട് ബിജെപിക്കാര്‍ പിടിയില്‍

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്എയ്ക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തികൊടുത്തതിന് രണ്ട് ബിജെപിക്കാര്‍ പിടിയില്‍. മധ്യപ്രദേശിലെ തീവ്രവാദി വിരു‍ദ്ധ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. യുവമോര്‍ച്ചാ നേതാവും ബിജെപി ഐടി സെല്ലിന്റെ ജില്ലാ കണ്‍വീനറുമായ ധ്രുവ് സക്സേനയും, ഭോപാല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വന്ദന സതീഷ് യാദവിന്റെ ഭര്‍തൃസഹോദരന്‍ ജിതേന്ദ്ര ഠാക്കൂറുമാണ് പിടിയിലായിരിക്കുന്നത്.

ഇവര്‍ അടക്കം 11പേരെയാണ് സ്ക്വാഡ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് വഴിയാണ് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. ഇവരില്‍ നിന്ന് സിം ബോക്സുകളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഐപിസി 122, 123 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY