ഒഎൻവിയുടെ എക്കാലവും കേൾക്കാൻ കൊതിക്കുന്ന 12 മികച്ച ഹിറ്റുകൾ

0
275

Subscribe to watch more

ജ്ഞാനപീഠ ജേതാവും മലയാളത്തിലെ പ്രശസ്ത കവിയുമായ ഒഎൻവി കുറുപ്പ് ഓർമ്മയായിട്ട് ഇന്നേക്ക് ഒരുവർഷം തികയുന്നു. അദ്ദേഹത്തിന്റെ വേർപാട് മലയാള സാഹിത്യത്തിൽ ഉണ്ടാക്കിയ വിടവ് നികത്താൻ മറ്റാർക്കുമായിട്ടില്ല.

ഒഎൻവി എന്ന കവി തെരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ കാലികപ്രസക്തി തന്നെയാണ് അവ ഇന്നും മലയാള സാഹിത്യത്തിൽ ശക്തമായി നിലനിൽക്കുന്നതിന്റെ കാരണം. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ഉൾക്കൊള്ളാൻ കഴിയുന്ന വിഷയങ്ങളും സന്ദർഭങ്ങളിലൂടെയുമായിരുന്നു ഒഎൻവി കവിതകളുടെ സഞ്ചാരം.

ഇന്നും മലയാളസിനിമയിൽ ജനം നെഞ്ചോട് ചേർക്കുന്ന ഗാനങ്ങളുടെ പട്ടികയെടുത്താൽ അതിൽ ഒൻവി വരികളെഴുതിയ ഗാനങ്ങൾ ഉണ്ടാകുമെന്ന് തീർച്ചയാണ്. അതുകൊണ്ട് തന്നെയാണ് ഒൻവി ഇന്നും മരിക്കാതെ ജനഹൃദയങ്ങളിൽ ജീവിക്കുന്നത്.

evergreen hits of onv kurup

NO COMMENTS

LEAVE A REPLY