Advertisement

ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

February 13, 2017
Google News 1 minute Read
grammy award

ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. ഇൗ വർഷത്തെ മികച്ച ആൽബത്തിനുള്ള പുരസ്​കാരം അഡെലെയുടെ ​’25’ നേടി. മികച്ച വോക്കൽ ആൽബത്തിനും പോപ്​ സോളോ പെർഫോമൻസിനുള്ള പുരസ്​കാരവും അഡെലെയുടെ ’25’ ന് ആണ്. മികച്ച റെക്കോർഡിനുള്ള ​ ​അഡെലെയുടെ ​തന്നെ ഹെലോക്ക്​ ആണ്.മികച്ച ഡാൻസ്/ഇല്കട്രോണിക്ക് ആൽബത്തിനുള്ള പുരസ്കാരം സ്കിൻ നേടി.

മികച്ച സോങ്​ പുരസ്​കാരം ഫോർമേഷനും മികച്ച പുതിയ ആർടിസ്​റ്റ്​ പുരസ്​കാരം കെൽസി ബല്ലെരിനിയും നേടി. ബ്ലാക് ​സ്​റ്റാർ എന്ന ആൽബത്തിന്റെ നിർമാതാവ്​ ഡേവിഡ്​ ബോവിക്ക്​ മരണാനന്തര പുരസ്​കാരം. മികച്ച പെർഫോമൻസ്​, മികച്ച ആൾട്ടർനേറ്റീവ്​ മ്യൂസിക് ആൽബം, എഞ്ചിനീയറിങ്​, റെക്കോർഡിങ്​ പാക്കേജ്​, നോൺ ക്ലാസിക്കൽ ആൽബം എന്നീ വിഭാഗത്തിലാണ്​ ബ്ലാക്​ സ്​റ്റാർ പുരസ്​കാരം നേടിയത്​.
മികച്ച പോപ് ഗ്രൂപ് പെർഫോമൻസിനുള്ള പുരസ്കാരം ട്വന്റി വൺ പൈലറ്റ്സിന്റെ സ്ട്രെസ്ഡ് ഔട്ടിനാണ്. സമ്മർ ടൈം: വില്ലി നെൽസൺ സിങ്​സ്​ ഗെർഷ്വിൻ എന്ന ആൽബത്തിനാണ് മികച്ച ട്രെഡിഷനൽ ആൽബത്തിനുള്ള പുരസ്കാരം. മികച്ച ഡാൻസ് റെക്കോർഡിങ്ങിനുള്ള പുരസ്കാരം ദ് ചെയിൻസ്മോക്കേഴ്സിലെ ഡോണ്ട് ലെറ്റ് മി ഡൗൺ എന്ന ഗാനത്തിനാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here