കങ്കണയുടെ ആരോപണങ്ങൾ-മറുപടിയുമായി ഹൃത്ത്വിക് റോഷൻ

hrithik roshan responds to kankana ranut allegation

ഹൃത്വിക് റോഷനും കങ്കണാ റണാവത്തും തമ്മിലുള്ള വാഗ്വാദങ്ങൾ ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ ആദ്യമായി ഹൃത്വിക് പരസ്യമായി പ്രതികരിച്ചു. കാബിലിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ്
ഹൃത്വിക് മറുപടിയുമായി എത്തിയത്.

കങ്കണയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് താൻ തലപുകച്ചിട്ടില്ലെന്നാണ് ഹൃത്വിക് പറയുന്നത്. ഞാൻ എപ്പോഴും ഒരുപോലെയാണ്. എനിക്കെതിരെ ഉയർന്ന് ആരോപണങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. ഒരു കാര്യം മാത്രം പറയാം. എനിക്ക് ആരോടും പരാതിയില്ല. ആരെയും ഒന്നും ബോധിപ്പിക്കാനില്ല. ഇതാണ് എന്റെ ജീവിത തത്വവും, ഹൃത്ത്വിക് പറയുന്നു.

hrithik roshan responds to kankana ranut allegation

NO COMMENTS

LEAVE A REPLY