മീഡിയ അക്കാദമിയിൽ മത്തായി മാഞ്ഞൂരാന്‍ സ്മാരക പ്രഭാഷണം

ഈ വര്‍ഷത്തെ മത്തായി മാഞ്ഞൂരാന്‍ സ്മാരക പ്രഭാഷണം  കാക്കനാട് മീഡിയ അക്കാദമിയില്‍ നടക്കും. ഫെബ്രുവരി 18-ന് വൈകിട്ട് 3.30-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പ്രഭാഷണം നടത്തും.
കേരളവികസനവും മാധ്യമസമീപനവും എന്നതാണ് വിഷയം. കേരള മീഡിയ അക്കാദമിയും മത്തായി മാഞ്ഞൂരാന്‍ സ്മാരക ട്രസ്റ്റും സംയുക്തമായാണ് പരിപാടി നടത്തുന്നത്.  അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനായിരിക്കും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എം.രാമചന്ദ്രന്‍ എഴുതി അക്കാദമി പ്രസിദ്ധീകരിച്ച പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ് എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യനിരൂപക ഡോ.എം.ലീലാവതി നിര്‍വഹിക്കും. മുന്‍ ലോക്‌സഭാംഗം ഡോ.സെബാസ്റ്റ്യന്‍ പോള്‍ പുസ്തകം ഏറ്റുവാങ്ങും.

NO COMMENTS

LEAVE A REPLY