വിഷവാതകം ശ്വസിച്ച് ഷാർജയിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു

piosonous gas suffocation killed three at sharjah

സജ വ്യവസായ മേഖലയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു. പഞ്ചാബ് സ്വദേശികളായ കിഷൻ സിങ്, മോഹൻ സിങ്, ഉജേന്ദ്ര സിങ് എന്നിവരാണ് മരിച്ചത്.  ശനിയാഴ്ച രാത്രിയാണ് ഇവർ അപകടത്തിൽപ്പെട്ടത്.

വത്തൻ അൽ അംജാദ് യൂസ്ഡ് ഓയിൽ ട്രേഡിങ് കമ്പനിയിലെ ജീവനക്കരാണ് മൂന്ന് പേരും. എണ്ണ ടാങ്ക് വൃത്തിയാക്കുമ്പോൾ ഉയർന്ന വിഷവാതകമാണ് ഇവരുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പരിശോധന ഫലം. മൂന്ന് തൊഴിലാളികൾ അപകടത്തിൽപ്പെട്ട വിവരം ശനിയാഴ്ച രാത്രിയാണ് പൊലീസിന് ലഭിക്കുന്നത്.

piosonous gas suffocation killed three at sharjah

NO COMMENTS

LEAVE A REPLY