ബിജെപിയുമായുള്ള സഖ്യത്തിൽ നിന്ന് ഏതുനിമിഷവും പിന്മാറിയേക്കാമെന്ന് ശിവ സേന നേതാവ്

sivsena against bjp alliance at maharashtra

ദേവേന്ദ്ര ഫഡ്‌നാവിസ് നയിക്കുന്ന സർക്കാരിന് സുതാര്യതയില്ലെന്ന് ശിവസേന. അതുകൊണ്ട് തന്നെ തങ്ങൾ എപ്പോൾ വേണമെങ്കിലും ബിജെപിയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറിയേക്കാം എന്ന് ശിവ സേന നേതാവ് മനീഷ പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗൗരവമായല്ല മഹാരാഷ്ട്ര മുഖ്യമന്ത്രി കാണുന്നതെന്നും ഈ കപടസർക്കാർ മൂലം മഹാരാഷ്ട്രയിലെ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്നും മനീഷ പറഞ്ഞു. സർക്കാർ വ്യാജ പ്രഖ്യാപനങ്ങൾ നടത്തുകയാണെന്നും മഹാരാഷ്ട്രയിൽ മാറ്റം വരുമെന്നും ശിവസേന സംസ്ഥാനത്തെ ഭരണപക്ഷമാകുമെന്നും മനീഷ കൂട്ടിച്ചേർത്തു.

ഇത് മൂന്നാം തവണയാണ് ശിവസേന ബിജെപിയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് നൽകുന്നത്.

sivsena against bjp alliance at maharashtra

NO COMMENTS

LEAVE A REPLY